ബഹ്‌റൈനില്‍ ഒരാള്‍ മരിച്ചു, റിപ്പോര്‍ട്ട് ചെയ്തത് ഗള്‍ഫ് രാജ്യങ്ങളിലെ ആദ്യ കൊറോണ മരണം

മനാമ: ഗള്‍ഫ് രാജ്യങ്ങളിലെ ആദ്യ കൊറോണ മരണം ബഹ്‌റൈനില്‍ റിപ്പോര്‍ട്ട് ചെയ്തു. കൊറോണ വൈറസ് ബാധമൂലം നിരവധി ആളുകളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിരീക്ഷണത്തിലുള്ളത്. എന്നാല്‍ ഇതുവരെ ആരും മരണപ്പെട്ടിരുന്നില്ല. 65 കാരിയായ സ്ത്രീയാണ് മരിച്ചത്. ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയമാണ് മരണം സ്ഥിരീകരിച്ചു.

അതേസമയം, രോഗബാധിതരായിരുന്ന 17 പേര്‍ രോഗമുക്തി നേടിയിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു. 15 ബഹ്‌റൈന്‍ സ്വദേശികളും ഓരോ ലെബനീസ്, സൗദി പൗരന്മാരുമാണ് രോഗമുക്തി നേടി ഇന്ന് ആശുപത്രി വിട്ടത്. ഈ ആശ്വാസത്തില്‍ നില്‍ക്കുമ്പോഴാണ് ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

189 പേര്‍ക്കായിരുന്നു രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരുന്നത്. ഇതുവരെയായി 77 പേര്‍ രോഗമുക്തരായി. രോഗം പടരുന്നത് തടയാനായി കര്‍ശന നിയന്ത്രണങ്ങളാണ് ബഹ്‌റൈന്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ പള്ളികളിലും മാളുകളിലുമെല്ലാം കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണങ്ങള്‍ ലംഘിക്കുകയോ, നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങി നടക്കുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് ഓരോ ഭരണകൂടവും ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

Top