ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി കവിയും ഗാനരചയിതാവുമായ ഗുല്‍സാര്‍. യുവാക്കള്‍ എതിപ്പുകള്‍ ഉയത്തുമ്പോള്‍ വലിയ പ്രതീക്ഷയും ആശ്വാസവുമാണ് ഉണ്ടാവുന്നതെന്ന് ഗുല്‍സാര്‍ പറഞ്ഞു. ഈ യുവാക്കളെ കാണുമ്പോള്‍ ഞാനും എന്റെ രാജ്യവും സുരക്ഷിതമാണെന്ന് എനിക്ക് തോന്നുന്നുവെന്നും ഗുല്‍സാര്‍ പറഞ്ഞു.
ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ പഠിച്ചിരുന്നകാലത്ത് ഞങ്ങള്‍ റഷ്യന്‍ വിപ്ലവത്തെ കുറിച്ചുള്‌ല പുസ്തകങ്ങള്‍ വായിക്കുമായിരുന്നു. ഇപ്പോഴും യുവാക്കളില്‍ നിന്ന് തന്നെയാണും അത് അത് ജെ.എന്‍.യുവില്‍ നിന്നാണ് കൂടുതലായി കാണുന്നതെന്നും ഗുല്‍സാര്‍ പറഞ്ഞു.
എതിര്‍ശബ്ദങ്ങള്‍ ഉയരുന്നതെന്നും ഗുല്‍സാര്‍ പറഞ്ഞു. അനദര്‍ ഹണ്‍ഡ്രഡ് ലിറിക്‌സ് എന്ന തന്റെ പുതിയ പുസ്തകവും രബീന്ദ്രനാഥ് ടാഗോറിന്റെ കവിതാസമാഹാരത്തിന്റെ പരിഭാഷയും ചടങ്ങില്‍ പ്രകാശനം ചെയ്തു.
ചലച്ചിത്ര ഗാനരചയിതാവാകാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും കവിയും എഴുത്തുകാരനനുമാവാന്‍ മാത്രമാണ് ആഗ്രഹിച്ചതെന്നും നിരവധി ബോളിവുഡ് ഹിറ്റ് ചിത്രങ്ങള്‍ക്ക് ഗാനങ്ങളൊരുക്കിയ ഗുല്‍സാര്‍ പറഞ്ഞു.