കൊല്ലം: കൊല്ലം ചിതറ അരിപ്പല്‍ എസ്റ്റേറ്റില്‍ ജീവനക്കാര്‍ക്കും ആദിവാസികള്‍ക്കും നേരെ തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അസിസ്റ്റന്റ് മാനേജര്‍. എല്‍ പി പ്രതീഷ് എന്നയാളാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
ഇയാള്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ പൊലീസിന് നേര്‍ക്കും തോക്ക് ചൂണ്ടി ഭീഷണിപെടുത്തി.
കഴിഞ്ഞ ദിവസവും ഇയാള്‍ ജീവനക്കാരെ ഇങ്ങനെ ഭീഷണിപ്പെടുത്തിയിരുന്നതായാണ് ജീവനക്കാര്‍ പറയുന്നത്. മദ്യലഹരിയിലാണ് പ്രതീഷ് തോക്കു ചൂണ്ടിയതെന്ന് പൊലീസ് പറഞ്ഞു.