തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന ഗുണ്ടാ ആക്രമണങ്ങളില്‍ കെ മുരളീധരന്‍ എം എല്‍ എ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. എന്നാല്‍ ഗുണ്ടാ ആക്രമണങ്ങള്‍ കൂടി എന്നത് വാസ്തവ വിരുദ്ധമാണെന്ന് ജി. സുധാകരന്‍ പറഞ്ഞു.
ഓപ്പറേഷന്‍ കുബേര അവസാനിച്ചിട്ടില്ല. മാത്രമല്ല ഓപ്പറേഷന്‍ കുബേര തുടരേണ്ട ആവശ്യമില്ലെന്നും സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാജേഷിന്റെ കൊലപാതകത്തില്‍ ശക്തമായ നടപടി സ്വീകരിച്ചു വരികയാണ്. കേസ് അന്വേഷിക്കുന്നത് പ്രത്യേക സംഘമാണെന്നും സംസ്ഥാനത്ത ക്രമസമാധാനം ഭദ്രമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു