കൊച്ചി : യുവാവിനെ ഗുണ്ടാസംഘം ക്രൂരമായി മര്‍ദിച്ചതായി പരാതി. നെടുമ്പാശേരി വിമാനത്താവളത്തില്‍ ടാക്‌സി ഡ്രൈവറായ കുട്ടമശേരി സ്വദേശി ഫൈസലിനെയാണ് മണിക്കുറുകളോളം തടഞ്ഞ് വച്ച് മര്‍ദിച്ചത്.
ഇവിടെ തന്നെ ടാക്‌സി ഡ്രൈവറായ വനിതയാണ് യുവാവിനെ മര്‍ദ്ദിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതായാണ് പരാതി. വിമാനത്താവളത്തില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കം പറഞ്ഞ് തീര്‍ക്കാനെന്ന പേരില്‍ ഫൈസലിനെ ഗുണ്ടാസംഘം ആലുവ കടുങ്ങല്ലൂര്‍ റോഡിന് സമീപം വിളിച്ച് വരുത്തി. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കാറിന്റെ താക്കോല്‍ കൈക്കലാക്കി ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് മര്‍ദിക്കുകയായിരുന്നു.
ഷൈലജ-വിശ്വനാഥന്‍ എന്നിവരാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും സിജോ കോട്ടായിയും സംഘവുമാണ് മര്‍ദിച്ചതെന്നും ഡി.വൈ.എസ്.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇഷ്ടിക തുണിയില്‍ ചുറ്റി മുഖത്തടിച്ചെന്നും പരാതി നല്‍കിയാല്‍ പുറത്ത് വിടുമെന്ന് പറഞ്ഞ് നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഭവത്തില്‍ ആലുവ പൊലീസ് കേസെടുത്തു.