മോസ്കോ: മോസ്കോയിലെ ക്രാറ്റോവോ ഗ്രാമത്തില്‍ തോക്കുധാരി നാലു പേരെ വെടിവച്ചു കൊലപ്പെടുത്തി. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്.
ക്രാറ്റോവോ സ്വദേശിയായ അക്രമി വീടിന്റെ പരിസരത്തു നിന്നുകൊണ്ട് സമീപവാസികളെ ആക്രമിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പ്രത്യേക സേനയ്ക്ക് നേരെയും ആക്രമണമുണ്ടായി. സേനയ്ക്ക് നേരെ വെടിയുതിര്‍ത്ത ഇയാള്‍ രണ്ടു ഗ്രനേഡുകളും എറിഞ്ഞു.
തുടര്‍ന്ന് അക്രമി ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുകയാണ് പോലീസ് അറിയിച്ചു. ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുണെന്നാണ് അയല്‍ക്കാരുടെ മൊഴി.