ഡല്‍ഹി: ഡല്‍ഹി രോഹിണി കോടതിയിലുണ്ടായ വെടിവെയ്പ്പില്‍ 3പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ജിതേന്ദ്ര ഗോഗിയും ഉള്‍പ്പെടുന്നു. നിരവധിപ്പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അക്രമികള്‍ എത്തിയത് അഭിഭാഷകരുടെ വേഷത്തിലാണ്. നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ജിതേന്ദ്ര ഗോഗി തിഹാര്‍ ജയിലില്‍ കഴിയുകയായിരുന്നു. ഇന്നു ഗോഗിയെ ഡല്‍ഹി കോടതിയില്‍ ഹാജരാക്കുന്ന വിവരം അറിഞ്ഞ് എതിര്‍ സംഘത്തിലുള്ളവര്‍ അഭിഭാഷകരുടെ വേഷത്തില്‍ കോടതിയില്‍ പ്രവേശിക്കുകയും വെടിയുതിര്‍ക്കുകയുമായിരുന്നു എന്നാണ് വിവരം. മരിച്ചവരില്‍ രണ്ടു പേര്‍ ഗോഗിയുടെ എതിര്‍സംഘത്തില്‍പ്പെട്ടവരാണെന്നും റിപ്പോര്‍ട്ടുണ്ട്.