ഗുരുഗ്രാം കൊലപാതകം ; പ്രതിയായ 16കാരന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

supreeme court

ന്യൂഡല്‍ഹി : ഗുരുഗ്രാം കൊലപാതക കേസിലെ പ്രതിയായ 16കാരന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കുട്ടിയുടെ പിതാവാണ് അപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.

ഗുരുഗ്രാം സ്‌കൂള്‍ ബാത്‌റൂമില്‍ രണ്ടാം ക്ലാസുകാരനെ കഴുത്തറുത്ത് കൊന്ന കേസിലാണ് 16 കാരന്‍ അറസ്റ്റിലാവുന്നത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടിക്ക് ജീവപര്യന്തം ശിക്ഷ വിധിക്കാനാകില്ലെന്ന് പിതാവ് വാദിച്ചു. എന്നാല്‍ സുപ്രീം കോടി ഈ വാദം അംഗീകരിച്ചില്ല.

നേരത്തെ കുട്ടിപ്രതിയുടെ ജാമ്യാപേക്ഷ നിരസിച്ച പഞ്ചാബ്-ഹരിയാന ഹൈക്കോടതി നടപടി ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതിയും ഹര്‍ജി തള്ളിയത്.

Top