സിര്‍സ: വിവാദ പീഡനക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന്റെ സിര്‍സയിലെ ആശ്രമത്തില്‍ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
ഗുര്‍മീത് റാം റഹീമിന്റെ സിര്‍സയിലെ ആശ്രമത്തിലെ ഐടി തലനേയും അന്വേഷണ സംഘം പിടികൂടി. വീനീത് എന്നാണ് ഇയാളുടെ പേര്.
ഗുര്‍മീത് അറസ്റ്റിലായ ശേഷം ഇയാള്‍ ഒളിവിലായിരുന്നു ഇയാൾക്ക് വേണ്ടി പോലീസ് തിരച്ചിൽ നടത്തിയിരുന്നു.
അതേസമയം ഗുർമിതിന്റെ ദത്തുപുത്രി ഹണിപ്രീതിന് വേണ്ടി പോലീസ് രാജ്യമൊട്ടാകെ പോസ്റ്ററുകള്‍ പതിച്ചു.
കഴിഞ്ഞ ദിവസം ഗുര്‍മീതിന്റെ ആശ്രമത്തില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ അസ്ഥികൂടങ്ങളും ഗര്‍ഭഛിദ്ര ക്ലീനിക്കുകളും പ്ലാസ്റ്റിക്ക് സര്‍ജറി കേന്ദ്രങ്ങളും കണ്ടെത്തിയിരുന്നു.