കൊറോണ; ഹരിയാനയില്‍ ഒരു വര്‍ഷത്തേക്ക് പാന്‍മസാലയും ഗുഡ്കയും നിരോധിച്ചു

ഗുരുഗ്രാം: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഹരിയാനയില്‍ ഒരു വര്‍ഷത്തേക്ക് പാന്‍മസാലയും ഗുഡ്കയും നിരോധിച്ച് സര്‍ക്കാര്‍. ആരോഗ്യവകുപ്പാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

പൊതുജന ആരോഗ്യം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അടുത്ത ഒരു വര്‍ഷത്തേക്ക് പാന്‍മസാലയും ഗുഡ്കയും നിര്‍മിക്കുന്നതും ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും ഉപയോഗിക്കുന്നതും വിലക്കിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.

Top