ഗുരുവായൂരില്‍ പൊലീസ് വാഹനത്തിന് നേരെ ആക്രമണം ; മൂന്നു പേര്‍ അറസ്റ്റില്‍

arrest

തൃശൂര്‍: ഗുരുവായൂരില്‍ പൊലീസ് വാഹനത്തിന് നേരെ ആക്രമണം. സംഭവത്തില്‍ മഹിളാമോര്‍ച്ചാ നേതാവ് സി.നിവേദിത ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം ഹര്‍ത്താലില്‍ പൊലീസിനെ ആക്രമിച്ച അഞ്ച് ബിജെപിക്കാര്‍ പൊന്നാനിയില്‍ അറസ്റ്റിലായി. കണ്ണൂരില്‍ രണ്ട് ദിവസത്തിനിടെ അറസ്റ്റിലായത് 260 പേരാണ്.

കണ്ണൂരില്‍ സിപിഎം ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് നേരെയുണ്ടായ ബോംബേറിന് പിന്നാലെ ചെറുതാഴത്ത് ആര്‍എസ്എസ് ഓഫീസിന് തീയിട്ടിരുന്നു.

എ.എന്‍.ഷംസീര്‍ എംഎല്‍എ, എം.പി. വി.മുരളീധരന്‍, സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി.ശശി എന്നിവരുടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. എ എന്‍ ഷംസീര്‍ എംഎല്‍എയുടെ തലശ്ശേരി മാടപ്പീടികയിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ആക്രമണ സമയത്ത് ഷംസീര്‍ വീട്ടിലുണ്ടായിരുന്നില്ല. എന്നാല്‍ ഷംസീറിന്റെ കുടുംബം വീട്ടിലുണ്ടായിരുന്നു. ബോംബേറില്‍ കാര്യമായ നാശനഷ്ടമുണ്ടായിട്ടില്ലെന്നാണ് വിവരം.

ബിജെപി എം പി വി മുരളീധരന്റെ തലശേരിയിലെ തറവാട് വീടിനു നേരെയാണ് ബോംബേറുണ്ടായത്. എരഞ്ഞോളി വാടിയില്‍ പീടികയിലെ വീട്ടിന് നേരെയാണ് ബോംബേറുണ്ടായത്. അക്രമം നടക്കുമ്പോള്‍ എംപിയുടെ പെങ്ങളും ഭര്‍ത്താവും ആണ് വീട്ടിലുണ്ടായിരുന്നത്.

Top