ഗുരുവായൂര്‍: കൊറോണ വൈറസിന്റെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ശബരിമലയ്ക്ക് പിന്നാലെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കി ഗുരുവായൂര്‍ ദേവസ്വം. ക്ഷേത്ര ഉത്സവത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഉത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികളും പ്രസാദ ഊട്ടും നിര്‍ത്തി വയ്ക്കാന്‍ തീരുമാനമായി. ഈ മാസം 31 വരെ ആനക്കോട്ടയില്‍ സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്. ക്ഷേത്രത്തിലും പരിസരത്തും ആളുകള്‍ കൂട്ടംകൂടി നില്‍ക്കരുതെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നേരത്തെ കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ശബരിമല ക്ഷേത്രത്തിലും നിയന്ത്രണങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു.