പ്രധാനമന്ത്രി നാളെ ഗുരുവായൂരില്‍; രാവിലെ മുതല്‍ ഭക്തര്‍ക്ക് നിയന്ത്രണം

ഗുരുവായൂര്‍:ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശനിയാഴ്ച ഭക്തര്‍ക്ക് നിയന്ത്രണം. പ്രധാമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം നിശ്ചയിച്ചിരിക്കുന്നതിനാലാണ് നടപടി.

പടിഞ്ഞാറേ നടയില്‍ രാവിലെ ഏഴു മുതല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കഴിയും വരെ ഭക്തജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാവില്ലെന്ന് പോലീസ് അറിയിച്ചു. കിഴക്കേ നടയില്‍ ബാരിക്കേഡ് വരെ പ്രവേശനം സാധ്യമാകും. എന്നാല്‍ ഈ വഴിയിലൂടെ രാവിലെ ഏഴ് മുതല്‍ അകത്തേക്കുള്ള പ്രവേശനം നിയന്ത്രിക്കും. പിന്നെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കഴിഞ്ഞ് മാത്രമാകും പ്രവേശനം ലഭിക്കുക.

രാവിലെ 10 മുതല്‍ 11.15 വരെയാണ് പ്രധാനമന്ത്രി ക്ഷേത്രത്തില്‍ ഉണ്ടാവുകയെന്നാണ് വിവരം. രാവിലെ എട്ടോടെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.

Top