ക്ഷേത്രം തന്ത്രിക്കും ദേവസ്വം ചെയര്‍മാനുമെതിരെ പ്രചരണം; കേസെടുത്ത് പൊലീസ്

ഗുരുവായൂര്‍: സമൂഹ മാധ്യമത്തില്‍ ക്ഷേത്രം തന്ത്രിക്കും ദേവസ്വം ചെയര്‍മാനുമെതിരെ പോസ്റ്റിട്ടയാള്‍ക്കെതിരെ കേസെടുത്ത് പൊലീസ്.

ഗുരുവായൂര്‍ സ്വദേശി ശ്രീകുമാര്‍ ഇഴുവപ്പാടിക്കെതിരെയാണ് കേസെടുത്തത്. ഇയാളുടെ പോസ്റ്റിനെതിരെ ദേവസ്വമാണ് പൊലീസില്‍ പരാതിപ്പെട്ടത്.

വര്‍ഗീയത വളര്‍ത്തി സമൂഹത്തില്‍ കലാപം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് തന്നെയും ക്ഷേത്രം തന്ത്രിയെയും വ്യക്തിഹത്യ ചെയ്യുന്നവിധത്തില്‍ പോസ്റ്റിട്ടതെന്ന് ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് പറഞ്ഞു. ക്ഷേത്രത്തിലെ ഉപദേവത കലശം ദേവസ്വം ചെയര്‍മാന്‍ ഇടപെട്ട് മാറ്റിവെപ്പിച്ചതായാണ് ഇയാള്‍ പ്രചരിപ്പിച്ചത്.

Top