Guruvayoorappan college: ABVP students burn magazine

കോഴിക്കോട്: കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിന്റെ മാഗസിന്‍ സാംസ്‌കാരിക വിരുദ്ധമാണെന്നാരോപിച്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍ കത്തിച്ചു. കോളേജ് യൂണിയന്‍ പുറത്തിറക്കിയ’വിശ്വ വിഖ്യാത തെറി’ എന്ന മാഗസിനാണ് കോളേജിന്റെ പാരമ്പര്യത്തിന് യോജിക്കാത്തതും, ഇന്ത്യന്‍ ജൂഡിഷ്യറിയെ ആക്ഷേപിക്കുന്നതുമാണെന്നാരോപിച്ച് എബിവിപിക്കാര്‍ കത്തിച്ചത്.

മലയാളത്തിലെ തെറികളുടെ രാഷ്ട്രീയം പരിശോധിക്കുന്നതാണ് കോളേജ് മാഗസിനിലെ മുഖ്യലേഖനം. തെറികളെ അവതരിപ്പിക്കുമ്പോള്‍ സമൂഹത്തിലെ മുന്നോക്കക്കാര്‍ക്ക് കിട്ടുന്ന സ്വീകാര്യത എന്തുകൊണ്ട് പിന്നൊക്കക്കാര്‍ക്ക് കിട്ടാതെ പോയി എന്ന് മാഗസിന്‍ പരിശോധിക്കുന്നു.
ഒറ്റക്കല്ലില്‍ കൊത്തിയ ശില്‍പമല്ലാ നമ്മുടേതെന്നതിന് തെളിവാണ് ഭരണിപ്പാട്ടുകളെന്നാണ് മാഗസിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
തെറി പറഞ്ഞ് കോളേജിന്റെ പാരമ്പര്യത്തെ മലിനമാക്കി എന്നാരോപിച്ചാണ് എബിവിപി പ്രവര്‍ത്തകര്‍ മാഗസിന്‍ കത്തിച്ചതെന്നും സ്റ്റുഡന്‍സ് എഡിറ്റര്‍ പറഞ്ഞു.

വധശിക്ഷയെ ക്കുറിച്ചുള്ള ചര്‍ച്ച വഴി ഇന്ത്യന്‍ ജുഡീഷ്യറിയെ തന്നെ മാഗസിന്‍ ചോദ്യം ചെയ്തെന്ന പരാതിയും പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നുണ്ട്. അതേസമയം അസഹിഷ്ണുത സ്വന്തം കോളേജിലും കൊടി ഉയര്‍ത്തിയതിന്റെ തെളിവാണ് തീക്കൊളുത്തലെന്നാണ് മാഗസിന്‍ കമ്മറ്റിയുടെ വിലയിരുത്തല്‍.

Top