ഗുരുവായൂര്‍ ദേവസ്വം ജ്ഞാനപ്പാന പുരസ്‌കാരം കവി പ്രഭാവര്‍മ്മയ്ക്ക്

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഏര്‍പ്പെടുത്തിയ ജ്ഞാനപ്പാന പുരസ്‌കാരം കവി പ്രഭാവര്‍മ്മയ്ക്ക്.

50,001 രൂപയും പ്രശസ്തിഫലകവുമടങ്ങിയതാണ് പുരസ്‌കാരം. പ്രഭാവര്‍മ്മയുടെ ‘ശ്യാമ മാധവം’ എന്ന ഖണ്ഡകാവ്യത്തിനാണ് പുസ്‌കാരം ലഭിച്ചത്. ശ്രീകൃഷ്ണന്റെ ജീവിതയാത്രകളെ വളരെ മനോഹരമായി പ്രതിപാദിച്ചിട്ടുള്ള ഭക്തികാവ്യമാണ് ശ്യാമ മാധവമെന്നും ഇതില്‍ കൃഷ്ണഭക്തി നിറഞ്ഞുനില്‍ക്കുന്നുവെന്നും പുരസ്‌കാരം നിഷ്ചയിച്ച കമ്മിറ്റി വിലയിരുത്തി.

28-ന് വൈകീട്ട് നടക്കുന്ന പൂന്താനം ദിനാഘോഷ സാംസ്‌കാരിക സമ്മേളനത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കവി പ്രഭാവര്‍മ്മയ്ക്ക് പുരസ്‌കാരം സമ്മാനിക്കും,

Top