തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം പ്രധാന തന്ത്രി ചേന്നാസ് നാരായണന്‍ നമ്ബൂതിരിപ്പാട് അന്തരിച്ചു. 71 വയസായിരുന്നു. രാത്രി പതിനൊന്നരയോടെ തൃശൂരിലെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 2013 മുതല്‍ ഗുരുവായൂര്‍ ക്ഷേത്രം വലിയ തന്ത്രി ആയിരുന്നു. ദേവസ്വം ഭരണസമിതി അംഗമായിരുന്നു.
ഒരാഴ്ചയായി തൃശൂരിലെ സ്വകാര്യാശുപത്രിയില്‍ കൊവിഡാനന്തര ചികിത്സയിലായിരുന്നു. ശ്വാസതടസവും രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞതും മൂലം കഴിഞ്ഞ ആറുദിവസമായി വെന്റിലേറ്ററിലായിരുന്നു. മരണസമയത്ത് കൊവിഡ് നെഗറ്റീവിയിരുന്നു. സംസ്‌കാരം ഇന്ന് നടക്കും.