ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നും നാളെയും ദര്‍ശന നിയന്ത്രണം

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നും നാളെയും ദര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. വ്യാഴം, വെള്ളി ദിവസങ്ങളില്‍ രണ്ടര മണിക്കൂര്‍ ദര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും എന്നാണ് അറിയിപ്പ്. ബിംബശുദ്ധി ചടങ്ങുകള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം.

വ്യാഴാഴ്ച വൈകീട്ട് ദീപാരാധനയ്ക്കു ശേഷം രാത്രി ഒന്‍പത് വരെ ഭക്തര്‍ക്ക് നാലമ്പലത്തിലേക്ക് പ്രവേശനമില്ല. വെള്ളിയാഴ്ച രാവിലെ ശീവേലിക്ക് ശേഷം ഒന്‍പതര വരെയും ശ്രീഭൂതബലിയുള്ളതിനാല്‍ രാത്രി ഏഴിനു ശേഷം ശ്രീഭൂതബലിയും അത്താഴപൂജയും കഴിഞ്ഞ് നടതുറക്കുന്നതുവരെയും പ്രവേശനം അനുവദിക്കില്ലന്നും അറിയിച്ചു.

രാത്രിയിലെ ശ്രീഭൂതബലി കഴിഞ്ഞ് എട്ടരയ്ക്ക് നട തുറക്കുന്നതു വരെയാണ് നിയന്ത്രണം. ഈ സമയങ്ങളില്‍ പുറമെ നിന്ന് ദര്‍ശനം നടത്താം.

Top