ഗുവാഹത്തി: ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ കേരളത്തിന്റെ ആന്‍സി സോജന് റെക്കോര്‍ഡോടെ സ്വര്‍ണം. അണ്ടര്‍ 21 വിഭാഗം പെണ്‍കുട്ടികളുടെ ലോങ് ജമ്പില്‍ 6.36 മീറ്റര്‍ ചാടിയ ആന്‍സി കഴിഞ്ഞ വര്‍ഷം തമിഴ്നാടിന്റെ ആന്‍ഡ്രിയ ഷെറിന്റെ (6.15) നേട്ടമാണ് മറികടന്നത്. ഇത്തവണ ആന്‍ഡ്രിയ 6.30 മീറ്റര്‍ ചാടി വെള്ളിയാണ് നേടിയത്.
കേരളത്തിന്റെ തന്നെ സാന്ദ്ര ബാബുവാണ് (5.99) വെങ്കലം നേടിയത്. തൃശൂര്‍ നാട്ടിക ഫിഷറീസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിയായ ആന്‍സിയുടെ ലോങ് ജമ്പിലെ ഏറ്റവും മികച്ച പ്രകടനമാണിത്.
പഞ്ചാബിലെ സംഗ്രൂരില്‍ നടന്ന ദേശീയ സ്കൂള്‍ കായികമേളയിലും ലോങ് ജമ്പില്‍ ആന്‍സി മീറ്റ് റെക്കോഡോടെ (6.26) സ്വര്‍ണം നേടിയിരുന്നു.