‘100 പേര്‍സന്റ് കാതല്‍’; തമിഴ് റീമേക്കില്‍ ജിവി പ്രകാശ് കുമാറും ശാലിനി പാണ്ഡെയും

100 പേര്‍സന്റ് കാതല്‍ എന്ന തെലുങ്ക് ചിത്രത്തിന്റെ തമിഴ് റീമേക്കില്‍ ജിവി പ്രകാശ് കുമാറും ശാലിനി പാണ്ഡെയും ഒന്നിക്കുന്നു. ചിത്രത്തില്‍ നാഗചൈതന്യയുടെ വേഷമാണ് ജിവി പ്രകാശ് കൈകാര്യം ചെയ്യുന്നത്. നായിക കഥാപാത്രമായാണ് ശാലിനി എത്തുക. എംഎം ചന്ദ്രമൗലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

യോഗി ബാബു, ജയചിത്ര, തലൈവാസല്‍ വിജയ്, മനോബാല എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രം ഈ വര്‍ഷം റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

അതേസമയം, ജിവി പ്രകാശിന്റെ ജയില്‍ ആണ് റിലീസിനിരിക്കുന്ന പുതിയ ചിത്രം. ആദ്യമായി സംവിധായകന്‍ വസന്തബാലനുമായി ജിവി പ്രകാശ് ഒന്നിക്കുന്ന ചിത്രമാണ് ജയില്‍. സംവിധായകന്‍ ആധിക് രവിചന്ദ്രനൊപ്പവും ജിവി പ്രകാശ് പുതിയ ചിത്രത്തിനായി കൈകോര്‍ക്കുന്നുണ്ട്.

Top