സംഗീത സംവിധായകനും നടനുമായ ജി.വി പ്രകാശിനും ഗായിക സൈന്ധവിക്കും കുഞ്ഞു പിറന്നു. തിങ്കളാഴ്ചയാണ് താരത്തിന് പെണ്‍കുഞ്ഞു ജനിച്ചത്. അമ്മയും കുഞ്ഞും സുരക്ഷിതരായിക്കുന്നുവെന്ന് കുടുംബത്തോടടുത്ത വൃത്തങ്ങള്‍ പറയുന്നത്.
ബാല്യകാല സുഹൃത്തുക്കളായ ജി.വി പ്രകാശും സൈന്ധവിയും 2013 ലാണ് വിവാഹിതരാകുന്നത്. എ.ആര്‍ റഹ്മാന്റെ സഹോദരി എ.ആര്‍ റൈഹാനയുടെയും ജി. വെങ്കിടേഷിന്റെയും മകനാണ് ജി.വി പ്രകാശ്. വെയില്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംഗീത സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചത്.
ദൈവ തിരുമകള്‍, ആയിരത്തില്‍ ഒരുവന്‍, താണ്ഡവം, വിസാരണൈ, അസുരന്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം നല്‍കുകയും ഇരുപതിലേറെ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സൂരറൈ പോട്ര്, തലൈവി എന്നിവയാണ് ജി.വി പ്രകാശിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ്.
കര്‍ണാടക സംഗീതത്തില്‍ പ്രാവീണ്യം നേടിയ സൈന്ധവി ഒട്ടനവധി സിനിമകളിലും ആല്‍ബങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. എ.ആര്‍ റഹ്മാന്‍, ഹാരിസ് ജയരാജ്, യുവന്‍ ശങ്കര്‍ രാജ, വിദ്യാ സാഗര്‍ തുടങ്ങിയ പ്രഗത്ഭ സംവിധായകരുടെ പാട്ടുകള്‍ സൈന്ധവി ആലപിച്ചിട്ടുണ്ട്. സൈന്ധവി അവസാനം പാടിയത് ജി.വി പ്രകാശ് ചിട്ടപ്പെടുത്തിയ അസുരനിലാണ്.