ആയിരം ജന്മങ്ങള്‍; അന്ന് നായകന്‍ സ്‌റ്റൈല്‍ മന്നന്‍, ഇന്ന് ജി വി പ്രകാശ്

ജിനികാന്ത് തകര്‍ത്ത് അഭിനയിച്ച് 1978ല്‍ പുറത്തിറങ്ങിയ ഹൊറര്‍ ചിത്രമാണ് ആയിരം ജന്മങ്ങള്‍. രജനികാന്ത് ആദ്യമായ് അഭിനിയച്ച ഹൊറര്‍ ചിത്രവുമായിരുന്നു അത്. ഇപ്പോഴിതാ രജനികാന്ത് ചിത്രത്തിന്റെ അതേ പേരില്‍ തമിഴില്‍ വീണ്ടും ഒരു ചിത്രം ഒരുങ്ങുകയാണ്. എന്നാല്‍ ഇത്തവണ നായകന്‍ രജനി അല്ലെന്ന് മാത്രം. ജി വി പ്രകാശ് ആണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

എഴില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഈഷ റെബ്ബ ആണ് നായിക. കൊവൈ സരളയും ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന് സംഗീതം നല്‍കുന്നത് സത്യയാണ്

Top