കാശിയിലെ ഗ്യാന്‍വാപി പള്ളിയില്‍ പൂജ നടത്താന്‍ അനുമതി നല്‍കിയ വാരാണസി കോടതി വിധിക്കെതിരെ പള്ളി കമ്മിറ്റി നല്‍കിയ ഹര്‍ജിയില്‍ അലഹബാദ് ഹൈക്കോടതി തള്ളി.സംഭവത്തില്‍ അടിയന്തര വാദം കേള്‍ക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചതോടെയാണ് ഫെബ്രുവരി ഒന്നിന് പള്ളി കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.പള്ളിയില്‍ ഫെബ്രുവരി പതിനഞ്ചോടെ അഞ്ജുമാന്‍ പള്ളി കമ്മിറ്റിയുടെയും ഹിന്ദു വിഭാഗങ്ങളുടെയും വാദം പൂര്‍ത്തിയായ ശേഷം, ജഡ്ജി രോഹിത് രഞ്ജന്‍ അഗര്‍വാള്‍ വിധിപറയാന്‍ മാറ്റുകയായിരുന്നു.