മെല്‍ബണ്‍: ജിംനാസ്റ്റിക്‌സ് ലോകകപ്പില്‍ ആദ്യ വ്യക്തിഗത മെഡല്‍ നേടിയ ഇന്ത്യന്‍ താരമെന്ന ബഹുമതി ഇനി അരുണ ബുദ്ധ റെഡ്ഡിക്കു സ്വന്തം. മെല്‍ബണില്‍ നടക്കുന്ന ജിംനാസ്റ്റിക്‌സ് ലോകകപ്പില്‍ വെങ്കലമെഡല്‍ നേടിക്കൊണ്ടാണ് അരുണ പുതിയ ചരിത്രമെഴുതിയത്.
വനിതകളുടെ വാള്‍ട്ട് ഇനത്തിലാണ് അരുണ വെങ്കലമണിഞ്ഞത്. 13.649 പോയിന്റുമായി അരുണ സ്വര്‍ണം നേടിയ സ്ലോവേനിയയുടെ തജാസ കയ്‌സ് ലഫിന്റെയും വെള്ളി നേടിയ എമിലി വൈറ്റ്‌ഹെഡിന്റെയും പിന്നിലായി. ഇന്ത്യയുടെ മറ്റൊരു താരം പരന്ദി നായക് 13.416 പോയിന്റുമായി ആറാം സ്ഥാനത്തെത്തി. ഇരുപത്തിരണ്ടുകാരിയായ അരുണ കരാട്ടെ ബ്ലാക് ബെല്‍റ്റും പരിശീലകയുമാണ്.