ഗാസിയബാദ്: ന്യൂഡല്‍ഹിയിലെ ഗാസിയാബാദില്‍ യുവതിക്കുനേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിന്റെ ആസിഡാക്രമണം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്കൊപ്പം ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്ന മറ്റുള്ളവര്‍ക്കും പരിക്കേറ്റു.
പരുക്കേറ്റ പെണ്‍കുട്ടിയുടെ കൂടെ താമസിച്ച യുവതിയാണ് ആക്രമണത്തിന് പിന്നിലെന്നും ഇവര്‍ തമ്മിലുളള സൗഹൃദം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതാണ് കാരണമെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. യുവതിയുടെ ഭീഷണിയെ തുടര്‍ന്ന് മുമ്പ് രണ്ട് തവണ ഇവര്‍ക്കെതിരെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു