വാഷിങ്ടണ്‍: എച്ച് 1 ബി വിസ അനുവദിക്കുന്നതിനുള്ള നടപടികള്‍ കര്‍ശനമാക്കി യു.എസ് ഭരണകൂടം. ഒരു കമ്പനിയില്‍ നിന്ന് മറ്റ് കമ്പനികളിലേക്ക് യു.എസില്‍ ജോലിയാവശ്യത്തിന് പോകുന്നവര്‍ക്ക് നല്‍കുന്ന വിസയിലെ നടപടികളാണ് യു.എസ് കര്‍ശനമാക്കിയത്.
ജീവനക്കാരെ എന്തിനാണ് മറ്റ് കമ്പനികളിലേക്ക് അയക്കുന്നതെന്ന വിശദീകരണം ഇനി കമ്പനികള്‍ നല്‍കണം. ഇതിനൊപ്പം അയക്കുന്ന ജീവനക്കാരുടെ നൈപുണ്യം തെളിയിക്കേണ്ടി വരും.
യു.എസിലേക്ക് ഐ.ടി, ബാങ്കിങ് തുടങ്ങിയ സെക്ടറുകളില്‍ തൊഴിലെടുക്കാന്‍ നിരവധി ഇന്ത്യക്കാരാണ് പോകുന്നത്. വിസ നിയമങ്ങള്‍ കര്‍ശനമാക്കുന്നതോടെ കമ്പനികളെയെല്ലാം പ്രതികൂലമായി ബാധിക്കും. ഇത്തരക്കാര്‍ക്ക് മൂന്ന് വര്‍ഷത്തില്‍ താഴെ മാത്രമേ വിസ അനുവദിക്കുകയുള്ളു എന്നും പ്രഖ്യാപനമുണ്ട്. ഇതും ഇന്ത്യയെ പ്രതികൂലമായി ബാധിക്കും.