h1b visa -court

വാഷിങ്ടന്‍: എച്ച്1-ബി വീസയുള്ളവരുടെ ജീവിത പങ്കാളികളെ യുഎസില്‍ ജോലി ചെയ്യാന്‍ അനുവദിച്ച തീരുമാനത്തെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ ട്രംപ് ഭരണകൂടം 60 ദിവസത്തെ സമയം അപ്പീല്‍ കോടതിയോട് അഭ്യര്‍ഥിച്ചു.

എച്ച്1 ബി വീസക്കാരുടെ ജീവിതപങ്കാളികള്‍ ഉള്‍പ്പെടെയുള്ള എച്ച്4 വീസക്കാര്‍ക്ക് ജോലി ചെയ്യാന്‍ അവസരം കൊടുത്ത ഒബാമ സര്‍ക്കാരിന്റെ 2015ലെ തീരുമാനം ഇന്ത്യക്കാരടക്കമുള്ള എച്ച്1 ബി വീസക്കാര്‍ സ്വാഗതം ചെയ്തിരുന്നു.

ഒബാമ ഭരണകൂടത്തിന്റെ തീരുമാനം ജില്ലാ കോടതി ശരിവച്ചതിനെത്തുടര്‍ന്ന് ‘സേവ് ജോബ്‌സ് യുഎസ്എ’ എന്ന സംഘടന വാഷിങ്ടന്‍ ഡിസിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.
നിലപാട് സ്വീകരിക്കാന്‍ പുതിയ ഭരണകൂടത്തിന് സമയം ആവശ്യമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് രണ്ടുമാസം സമയം കോടതിയോട് ചോദിച്ചിരിക്കുന്നത്.

തങ്ങളുടെയും കുടുംബാംഗങ്ങളുടെയും പ്രത്യേകിച്ച് യുഎസ് പൗരത്വമുള്ള മക്കളുടെയും അവകാശങ്ങളും താല്‍പ്പര്യവും സംരക്ഷിക്കാന്‍ കേസില്‍ ഇടപെടാന്‍ ഇമിഗ്രേഷന്‍ വോയ്‌സ് തീരുമാനിച്ചിട്ടുണ്ട്.

Top