വാഷിങ്ടണ്‍: എച്ച്.1ബി വിസ അതിവേഗത്തില്‍ നല്‍കുന്ന സംവിധാനം താല്‍ക്കാലികമായി യു.എസ് നിര്‍ത്തിവെച്ചു. 2018 സെപ്തംബര്‍ 10 വരെ നിയന്ത്രണങ്ങള്‍ തുടരുമെന്നും എന്നാല്‍, അമേരിക്കയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് ഇക്കാര്യത്തില്‍ ഇളവ് നല്‍കിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
അതേ സമയം, എച്ച്.1ബി വിസക്കായുള്ള പുതിയ അപേക്ഷകള്‍ ഏപ്രില്‍ 2 മുതല്‍ സ്വീകരിക്കുമെന്നും യു.എസ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.