എച്ച്‌വണ്‍ബി വിസ; നടപടി ക്രമങ്ങള്‍ ലളിതമാക്കുന്ന കാര്യം പരിഗണനയിലാണെന്ന് ട്രംപ്

യുഎസ്;എച്ച്‌വണ്‍ബി വിസയുമായ ബന്ധപ്പെട്ട നിയമത്തില്‍ ഉടന്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് ട്രംപ്. എച്ച്‌വണ്‍ബി വിസ ഉള്ളവര്‍ക്ക് പൗരത്വത്തിലേക്കുള്ള വഴി സുഗമമാക്കാനുള്ള നടപടികള്‍ ഉടനുണ്ടാകുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. വിസയുടെ നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കുന്നത് വഴി അമേരിക്കയില്‍ സ്ഥിരതാമസമാക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഒഴിവാകും. ഉന്നതവിദ്യാഭ്യാസവ മൂല്യങ്ങള്‍ ഉള്ളവര്‍ അമേരിക്കയില്‍ തൊഴില്‍ ചെയ്യുന്നത് പ്രോല്‍സാഹിപ്പിക്കണമെന്നാണ് രാജ്യം ആഗ്രഹിക്കുന്നതെന്ന് ട്രംപ് ട്വിറ്റിലൂടെ വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ പലരും എച്ച് വണ്‍ബി വിസയുടെ ആനുകൂല്യം കൈപ്പറ്റിയിട്ടുണ്ടെന്നും അത് അമേരിക്കക്കാരുടെ തൊഴിലവസരങ്ങളെ ബാധിക്കുന്നുണ്ടെന്നുമുള്ള ആരോപണങ്ങള്‍ ശക്തമായതിനെ തുടര്‍ന്നായിരുന്നു ട്രംപ് വിസാ നിയമങ്ങള്‍ ശക്തമാക്കിയത്. ഇതേത്തുടര്‍ന്ന് ഏപ്രില്‍ മൂന്ന് മുതല്‍ എച്ച് വണ്‍ ബി പ്രീമിയം നടപടിക്രമങ്ങള്‍ ആറ് മാസത്തേയ്ക്ക് നിര്‍ത്തിവയ്ക്കുന്നതായി യുണൈറ്റഡ് സ്‌റ്റേറ്റ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമ്മിഗ്രേഷന്‍ സര്‍വ്വീസസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

എച്ച് വണ്‍ബി വിസയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത് ഏറ്റവുമധികം തിരിച്ചടിയായത് അമേരിക്കയില്‍ ജോലി നോക്കുന്ന ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്കായിരുന്നു. യുഎസ് ഐടി കമ്പനികളില്‍ വിദേശ പ്രൊഫഷണലുകള്‍ക്കും സാങ്കേതിക രംഗത്ത് പ്രവര്‍ത്തിയ്ക്കുന്നവര്‍ക്കും ജോലി ചെയ്യുന്നതിനുള്ള അവസരമൊരുക്കുന്നുവെന്നതാണ് എച്ച് വണ്‍ ബി വിസയുടെ പ്രത്യേക

Top