വാഷിംങ്ടണ്‍: എച്ച്1 ബി വിസ നല്‍കുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു.
അമേരിക്കക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.
അമേരിക്കക്കാരെ വാങ്ങുക, അമേരിക്കക്കാരെ വാടകക്കെടുക്കുക എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിയമത്തിന്റെ ആദ്യ ഉത്തരവിലാണ് ട്രംപ് വിസ്‌കോണ്‍സനില്‍ വച്ച് ഒപ്പിട്ടത്.
വിദേശികള്‍ക്ക് അമേരിക്കയില്‍ ജോലി ചെയ്യാനായി നല്‍കുന്ന എച്ച് 1ബി വിസ മൂലം അമേരിക്കക്കാര്‍ക്ക് തൊഴില്‍ നിഷേധിക്കപ്പെടുന്നുണ്ടെന്ന് ട്രംപ് നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.
അമേരിക്കക്കാരേക്കാള്‍ കുറഞ്ഞ വേതനത്തില്‍ ഇന്ത്യക്കാരടക്കമുള്ള വിദേശികളെ പല കമ്പനികളും നിയമിക്കുമായിരുന്നു. ഇനിമുതല്‍ ട്രംപിന്റെ പുതിയ ഉത്തരവുമൂലം ഇതിന് നിയന്ത്രണം വരും.
നിലവിലെ വിസാനിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ തൊഴില്‍, ആഭ്യന്തര സുരക്ഷ, നീതിന്യായ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതാണ് പുതിയ ഉത്തരവ്. പിന്നാലെ നിയമപരിഷ്‌കാരവും കൊണ്ടുവരാനാണ് നീക്കം.
ഇതിനിടെ ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികള്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന വിസാ പദ്ധതി നിര്‍ത്തലാക്കാന്‍ ഓസ്‌ട്രേലിയയും തീരുമാനിച്ചു. പകരം കൂടുതല്‍ കര്‍ശനമായ വ്യവസ്ഥകളോടെയുള്ള പുതിയ വിസ പദ്ധതി ഓസ്‌ട്രേലിയയില്‍ നിലവില്‍ വരും.