കേരളത്തില്‍ എച്ച്1എന്‍1 പനി പടരുന്നു ; അഞ്ചുമാസത്തിനിടെ മരിച്ചത് 33 പേര്‍

തിരുവനന്തപുരം: കേരളത്തില്‍ എച്ച്1എന്‍1 പനി പടരുന്നു. അഞ്ചുമാസത്തിനിടെ കേരളത്തില്‍ എച്ച്1എന്‍1 പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 33 ആയി.

സംസ്ഥാനത്ത് തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് എച്ച്1എന്‍1 കൂടുതലായി കാണുന്നത്.

വിവിധ ജില്ലകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ 28 ശതമാനം പേരിലും എച്ച്1 എന്‍ 1 സ്ഥിതീകരിച്ചു. 1500ഓളം പേരില്‍ 443 പേര്‍ക്ക് രോഗമുളളതായി കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

കേരളത്തെ കൂടാതെ തമിഴ്‌നാട്, കര്‍ണാടക, ഗോവ, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളിലും ഇത്തവണ ജനുവരി മുതല്‍തന്നെ രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Top