ചികിത്സ കിട്ടാതെ രോഗി മരിച്ചു; കോട്ടയം മെഡിക്കല്‍ കോളേജിനെതിരെ ആരോപണം

കോട്ടയം: ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് ആരോപണം. കോട്ടയം മെഡിക്കല്‍ കോളേജിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

കട്ടപ്പന സ്വദേശിയായ ജേക്കബ് തോമസ് (62) ആണ് മരിച്ചത്. ഇയാള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചിരുന്നു. കോട്ടയത്തെ കാരിത്താസ്, മാത ആശുപത്രികളിലും ചികിത്സ നിഷേധിച്ചെന്ന് മരിച്ച ജേക്കബിന്റെ മകന്‍ പറഞ്ഞു.

Top