വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു; പരാതിയുമായി നിരവധി പേര്‍

whatsapp

മുക്കം: ഹാക്ക് ചെയ്ത് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ അശ്ലീലചിത്രങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതായും ബ്ലാക്ക് മെയില്‍ ചെയ്യുന്നതായും പരാതി ഇത്തരത്തിലുള്ള വ്യാജ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കുവാന്‍ വിദേശ ഫോണ്‍നമ്പറുകളാണ് ഉപയോഗിക്കുന്നതെന്നാണ് പരാതിയില്‍ പറയുന്നത്.

കോഴിക്കോട് ജില്ലയിലെ മുക്കത്തും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി പേരാണ് ഇത് സംബന്ധിച്ച പൊലീസില്‍ പരാതിയുമായെത്തിയിരിക്കുന്നത്. മരണവാതില്‍, റോക്കിങ് ചങ്ക്‌സ് തുടങ്ങിയ പേരുകളിലാണ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

ഇത്തരത്തിലുള്ള ഗ്രൂപ്പുകളുടെ അഡ്മിന്‍മാരുടെ പ്രൊഫൈല്‍ ഫോട്ടോ പരിചയമുള്ളവരുടേതാകുമ്പോള്‍ സംശയമുണ്ടായില്ലെന്ന് വഞ്ചിക്കപ്പെട്ടവര്‍ പറയുന്നു. പുതിയ ഗ്രൂപ്പിലെ അശ്ലീലസന്ദേശങ്ങളും ചിത്രങ്ങളും കണ്ട് സംശയം തോന്നി കൂടുതല്‍ പരിശോധിക്കുമ്പോഴാണ് വിദേശ നമ്പര്‍ പല അംഗങ്ങളുടെയും ശ്രദ്ധയില്‍പ്പെടുന്നതെന്നും, എന്നാല്‍ ഗ്രൂപ്പില്‍ നിന്ന് വിട്ടുപോയാല്‍ അയാള്‍ക്കെതിരെ ഭീഷണികളെത്തുമെന്നും പരാതിക്കാര്‍ പറയുന്നു.

Top