വധ​ഗൂഢാലോചന കേസ്; ഹാക്കര്‍ സായ് ശങ്കര്‍ കസ്റ്റഡിയില്‍

കൊച്ചി: വധഗൂഢാലോചന കേസിലെ ഏഴാം പ്രതിയായ ഐടി വിദഗ്ധൻ സായ് ശങ്കർ കസ്റ്റഡിയിൽ. ദിലീപിന്റെ ഫോണിലെ ചാറ്റുകൾ നശിപ്പിക്കാൻ സായ് ശങ്കർ സഹായിച്ചു എന്ന കണ്ടെത്തലിനെത്തുടർന്നാണ് ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നേരത്തെ ഇയാളോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തന്നെ കുടുക്കാൻ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സായ് ശങ്കർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടെയാണ് ക്രൈംബ്രാഞ്ചിന്റെ അപ്രതീക്ഷിത നീക്കം.

ദിലീപിന്റെ ഫോണിലെ നിർണായക തെളിവുകൾ നശിപ്പിച്ചത് സായ് ശങ്കറാണെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു. കേസിൽ ഏഴാം പ്രതിയാണ് സായ് ശങ്കർ. ഇത് സംബന്ധിച്ച റിപ്പോർട്ട് അന്വേഷണ സംഘം കേസ് പരിഗണിക്കുന്ന ആലുവ കോടതിയിൽ കഴിഞ്ഞ ദിവസം സമർപ്പിച്ചിരുന്നു.

Top