വിക്കലീക്‌സിനു രഹസ്യങ്ങള്‍ ചോര്‍ത്തിയ കംമ്പ്യൂട്ടര്‍ ഹാക്കര്‍ അഡ്രിയന്‍ ലാമോ അന്തരിച്ചു

lomo

ന്യൂയോര്‍ക്ക്: പ്രശസ്ത കംമ്പ്യൂട്ടര്‍ ഹാക്കര്‍ അഡ്രിയന്‍ ലാമോ അന്തരിച്ചു. മരണ കാരണം വ്യക്തമല്ല. വിക്കിലീക്‌സിനു വേണ്ടി ചെല്‍സിയ മാനിംഗിന്റെ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തത് ലാമോയായിരുന്നു.

വിക്കിലിക്ക്‌സ് പുറത്തു വിട്ട വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചെല്‍സിയ അറസ്റ്റിലാകുന്നത്. സമ്മര്‍ദത്തിനു വഴങ്ങിയാണ് മാനിംഗിനെ തനിക്ക് ഒറ്റിക്കൊടുക്കേണ്ടിവന്നതെന്ന് പിന്നീട് അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട് ഇതേ കുറിച്ച് അദ്ദേഹത്തിന് കുറ്റബോധമുണ്ടായിരുന്നു.

കംപ്യൂട്ടര്‍ ഹാക്കര്‍ ആയിരുന്ന അഡ്രിയന്‍ ലാമോ മൈക്രോസോഫ്റ്റിന്റെയും ന്യൂയോര്‍ക്ക് ടൈംസിന്റെയും ശൃംഖലകളില്‍ സൈബര്‍ ആക്രമണം നടത്തിയിട്ടുണ്ട്.

35 വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട മാനിംഗ് 2017-ല്‍ മുന്‍ പ്രസിഡന്റെ ബറാക് ഒബാമ മാപ്പു നല്‍കിയതിനെത്തുടര്‍ന്നു മോചിതയായിരുന്നു.

Top