കാന്‍ബറ: ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ സെന്‍സസ് വെബ്‌സൈറ്റ് ഹാക്കര്‍മാര്‍ തകര്‍ത്തു. ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ്(എബിഎസ്) എന്ന വെബ്‌സൈറ്റ് ആണ് സൈബര്‍ ആക്രമണം നേരിട്ടത്. സംഭവമറിഞ്ഞു മിനിറ്റുകള്‍ക്കകം വെബ്‌സൈറ്റ് വീണ്ടെടുത്തു.
ഇതു നാലാമത്തെ തവണയാണ് വെബ്‌സൈറ്റ് ആക്രമിക്കുന്നത്. വിദേശ സൈബര്‍ അറ്റാക്കര്‍ സംഘമാണു സംഭവത്തിനു പിന്നിലെന്നാണു കരുതുന്നത്.