മുംബൈ: ആത്മഹത്യാപരമായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് പിഡിപി ബിജെപിയുമായി സഖ്യമുണ്ടാക്കിയതെന്ന് ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്താനുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാകുമെന്ന് പ്രതീക്ഷിച്ചിരുന്നു, വാജ്പേയി ബാക്കിവെച്ചിടത്ത് നിന്ന് മോദി തുടങ്ങുമെന്നാണ് കരുതിയത് അവര്‍ കൂട്ടിച്ചേര്‍ത്തു.
വാജ്പേയി പ്രധാനമന്ത്രിയും മുഫ്തിയുടെ പിതാവ് ജമ്മു കശ്മീരില്‍ മുഖ്യമന്ത്രിയുമായിരുന്ന 2002-2005 സുവര്‍ണകാലമായിരുന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു. വിഘടനവാദി നേതാക്കളുമായി പോലും ചര്‍ച്ചനടത്തുന്നതിനെ പിന്തുണച്ച സാഹചര്യത്തില്‍ മോദി അവസരത്തിനൊത്ത് ഉയരുമെന്നാണ് പ്രതീക്ഷിച്ചത്.
വാജ്പേയിക്ക് കിട്ടാതിരുന്ന ഭൂരിപക്ഷം മോദിക്കുണ്ടായിരുന്നു. ബിജെപിയുമായി സഖ്യമുണ്ടാക്കുമ്പോള്‍ മോദി കശ്മീരിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നാണ് കരുതിയത്. പിഡിപിയുടെ അവസാനമായാലും കുഴപ്പമില്ല പ്രശ്നപരിഹാരമുണ്ടാകുമെന്നാണ് കരുതിയത്.
പി.ഡി.പിയുമായുള്ള സഖ്യം അവസാനിപ്പിച്ചതോടെ മുഖ്യമന്ത്രി സ്ഥാനം മെഹബൂബ മുഫ്തി രാജിവെച്ചിരുന്നു. ബിജെപി മന്ത്രിമാരും ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി. നവംബര്‍ 21ന് ഗവര്‍ണര്‍ സത്യപാലിക് മാലിക് കശ്മീര്‍ നിയമസഭ പിരിച്ചുവിട്ടു