ലിപോസക്ഷന്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ ബ്രസീലിയന്‍ ഗായിക ഡാനി ലി (42) അന്തരിച്ചു. ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് ലിപോസക്ഷന്‍. നിരവധി സങ്കീര്‍ണതകളെത്തുടര്‍ന്നായിരുന്നു ഗായികയ്ക്ക് അന്ത്യം സംഭവിച്ചത്.
വയറില്‍ നിന്നും കൊഴുപ്പ് നീക്കം ചെയ്യാനും സ്തനഭാഗങ്ങള്‍ ചെറുതാക്കാനും വേണ്ടിയാണ് ഡാനി ലി ശസ്ത്രക്രിയ ചെയ്തത്. ശസ്ത്രക്രിയയ്ക്കിടെ ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഗീതരംഗത്ത് ഏറെ സജീവമായിരുന്ന ഡാനി തന്റെ അഞ്ചാം വയസിലാണ് സംഗീതം അഭ്യസിച്ചു തുടങ്ങുന്നത്. പിന്നീട് ടാലന്റ്-റിയാലിറ്റി ഷോകളിലും ശ്രദ്ധേയായി. ‘ഐ ആം ഫ്രം ദ് ആമസോണ്‍’ എന്ന ആല്‍ബമാണ് ഡാനിയെ ലോകപ്രശസ്തയാക്കിയത്. ഭര്‍ത്താവും ഏഴ് വയസുള്ള മകളുമുണ്ട്.