ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച ഹാദിയ കേസില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ വിവാഹം റദ്ദാക്കുന്നത് എങ്ങനെയെന്ന് സുപ്രീംകോടതി.
വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി എങ്ങനെയാണ് നിലനില്‍ക്കുന്നതെന്നും കോടതി ചോദിച്ചു.
ഹാദിയയെ തടവിലാക്കാന്‍ പിതാവിന് കഴിയില്ലെന്നും, ഹാദിയയ്ക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും സുപ്രീംകോടതി പറഞ്ഞു.
വിവാഹവും എന്‍ഐഎ അന്വേഷണവും രണ്ടും രണ്ടാണെന്ന് കോടതി അറിയിച്ചു.
അതേസമയം കേസ് പരിഗണിക്കുമ്പോള്‍ സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍ ആണ് അരങ്ങേറിയത്.
ഇരുവരുടെയും അഭിഭാഷകര്‍ തമ്മില്‍ വാഗ്വാദത്തില്‍ ഏര്‍പ്പെടുകയായിരുന്നു. കേസ് ഈ മാസം 30 ന് വീണ്ടും പരിഗണിക്കും.
കേസിലെ വാദം പുരോഗമിക്കുന്നതിനിടെ അഭിഭാഷകര്‍ തമ്മിലുണ്ടായ വാഗ്വാവാദത്തെത്തുടര്‍ന്നാണ് കേസ് മാറ്റിവച്ചത്.
വാദം പുരോഗമിക്കുന്നതിനിടെ ഷെഫിന്‍ ജഹാന്റെ അഭിഭാഷകന്‍ ബിജെപി നേതാക്കളുടെ പേര് ഉന്നയിച്ചതിനേത്തുടര്‍ന്നണ് അഭിഭാഷകര്‍ തമ്മില്‍ വാഗ്വാദം ഉണ്ടായത്.
അതേസമയം കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനി നിമിഷയുടെ അമ്മ നല്‍കിയ ഹര്‍ജിയില്‍ കോടതി ഇന്ന് നിലപാടറിയിച്ചില്ല.