വിധിയില്‍ സന്തോഷമെന്ന് ഹാദിയ; മകളുടെ മാനസികനില തകരാറിലാണെന്ന് അമ്മ

hadiya

ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഹാദിയ.

പൂര്‍ണസ്വാതന്ത്ര്യം കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ഭര്‍ത്താവിനൊപ്പം പോകാനാണ് തനിക്ക് ആഗ്രഹമെന്നും ഹാദിയ പറഞ്ഞു.

ഇഷ്ടമുള്ള സുഹൃത്തുക്കളെ കാണാനും സ്ഥലങ്ങളില്‍ പോകാനും കോടതി അനുവദിച്ചിട്ടുണ്ടെന്നും ഹാദിയ അറിയിച്ചു.

ഇതിനിടെ ഹാദിയയുടെ മാനസികനില തകരാറിലാണെന്ന വാദവുമായി അമ്മ പൊന്നമ്മ രംഗത്ത് വന്നിരുന്നു. കൂടെ പഠിച്ചവര്‍ അവളെ ചതിച്ചു. ഒരു തീവ്രവാദിയെക്കൊണ്ട് കെട്ടിച്ചതാണ് ദു:ഖമെന്നും പൊന്നമ്മ പറഞ്ഞു.

ഹാദിയയെ വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചിട്ടില്ലന്ന് പിതാവ് അശോകന്‍ പറഞ്ഞു. സുപ്രീം കോടതിയുടെ വിധി അംഗീകരിക്കുന്നു. ഷെഫിന്‍ ജഹാനു ഹാദിയയെ കാണാനാകില്ല. ഭര്‍ത്താവാണെന്നു കോടതി അംഗീകരിച്ചിട്ടില്ലെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.

Top