മലപ്പുറം: ഡോ. ഹാദിയ ആ പേര് മലയാളികള്‍ അത്ര പെട്ടെന്ന് മറക്കാന്‍ ഇടയില്ല. മതം മാറ്റവും വീട്ടു തടങ്കലും വ്യക്തി സ്വാതന്ത്രവും ആണ് ഹാദിയയെ വാര്‍ത്തകളില്‍ നിറച്ചത്. ദേശീയ മാധ്യമങ്ങളിലുള്‍പ്പെടെ ഈ പെണ്‍കുട്ടി വാര്‍ത്തയായി മാറി.
2016ല്‍ ഹാദിയയെ കാണാന്‍ ഇല്ലെന്ന് കാണിച്ച് ഹാദിയയുടെ (അഖില അശോകന്‍) അച്ഛന്‍ പോലീസില്‍ പരാതി നല്‍കുന്നതോടെയാണ് ഹാദിയാ വിഷയം ജനശ്രദ്ധ ആകര്‍ഷിക്കുന്നത്. തുടര്‍ന്ന് ഇയാള്‍ കേരള ഹൈ കോടതിയില്‍ ഹേബിയസ് കോര്‍പസും ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് തന്നെ ഇസ്ലാം മതം സ്വീകരിക്കാന്‍ തന്റെ അച്ഛന്‍ അനുവദിക്കുന്നില്ല എന്ന് കാണിച്ച് ഹാദിയ രംഗത്ത് വന്നു. പീന്നീടാണ് ഹാദിയ പോപ്പുലര്‍ ഫ്രണ്ട് പാര്‍ട്ടിക്കാരനും എസ്.ഡി.പി.ഐ അനുകൂലിയുമായ ഷഫിന്‍ ജഹാനെ വിവാഹം കഴിക്കുന്നത്. തുടര്‍ന്ന് ഈ വിഷയം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ എത്തുകയായിരുന്നു.
ഹാദിയാ കേസില്‍ സുപ്രിംകോടതി ഹാദിയയോട് നിര്‍ദേശിച്ചത്, പഠിച്ചു മടുക്കിയാവാനായിരുന്നു. കോടതി പറഞ്ഞതുപോലെ തന്നെ ഹാദിയ ചെയ്തു, മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി. വൈകാതെ രോഗികളെ ചികില്‍സിക്കാനായി ക്ലിനിക്കും തുടങ്ങി, ‘ഡോ. ഹാദിയാസ് ക്ലിനിക്ക്’. മലപ്പുറത്ത് കോട്ടക്കല്‍ റോഡില്‍ ഒതുക്കുങ്ങലിലാണ് ഇന്നലെ ക്ലിനിക്ക് തുടങ്ങിയത്. ഭര്‍ത്താവ് ഷെഫിന്‍ ജാഹാന്‍ ഫേസ്ബുക്കിലൂടെയാണ് ക്ലിനിക്ക് തുടങ്ങിയ സന്തോഷം പങ്കുവച്ചത്.