എല്ലാവര്‍ക്കും നന്ദി , സുപ്രീംകോടതി വിധിയോടെ തനിക്ക് സ്വാതന്ത്രം കിട്ടിയെന്ന് ഹാദിയ

hadiya

കോഴിക്കോട്: ഷെഫിന്‍ ജഹാനുമായുള്ള വിവാഹത്തിന് സാധുതയുണ്ടെന്നുള്ള സുപ്രീംകോടതി വിധിയോടെ തനിക്ക് സ്വാതന്ത്രം കിട്ടിയെന്ന് ഹാദിയ. കൂടെ നിന്നാ എല്ലാവര്‍ക്കും പ്രത്യേകിച്ച് പോപ്പുലര്‍ ഫ്രണ്ട് സംഘടനയോട് നന്ദിപറയുകയാണെന്നും ഹാദിയ പറഞ്ഞു.

കോളെജിലേക്കു മടങ്ങിപ്പോകുന്നതിനു മുന്‍പു വിശദമായി മാധ്യമങ്ങളെ കാണുമെന്നും ഹാദിയ അറിയിച്ചു.

ഭരണഘടന നല്‍കുന്ന മൗലീകാവകാശമാണ് ഇഷ്ടമുള്ള മതം സ്വീകരിക്കുക എന്നത്. പക്ഷെ താന്‍ മതം മാറാനായി ഇറങ്ങിപുറപ്പെട്ടപ്പോള്‍ അതേ മതത്തില്‍ പെട്ട പല സംഘടനകള്‍ക്ക് പോലും തന്നെ സഹായിക്കാന്‍ താത്പര്യമുണ്ടായിരുന്നില്ല. പകരം സഹായിക്കുന്നവരെ പോലും കുറ്റപ്പെടുത്തുകയാണ് ചെയ്തത്. കുറ്റപ്പെടുത്തുന്നതിന് പകരം അവര്‍ സഹായിക്കുകയല്ലേ വേണ്ടിയിരുന്നത്. പലരും പുറത്ത് നിന്ന് കളി കാണുകയായിരുന്നുവെന്നും ഹാദിയ പറഞ്ഞു.

വിശ്രമം വേണമെന്നും നാട്ടിലെത്തി മാതാപിതാക്കളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണുകയാണ് ഉദ്ദേശമെന്നും ഷെഫിന്‍ ജഹാന്‍ അറിയിച്ചു.

വിവാഹം സാധുവായി കോടതി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഹാദിയ ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം കോഴിക്കോട്ടെത്തിയതായിരുന്നു ഹാദിയ. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ പി. അബൂബക്കറെ സന്ദര്‍ശിക്കാനാണ് ഇവര്‍ കോഴിക്കോട്ടെത്തിയത്.

Top