പ്രായപൂര്‍ത്തിയായി എന്നു കരുതി ആരെയെങ്കിലും ബോംബ് വച്ച് കൊല്ലാമെന്നുണ്ടോ ;അശോകന്‍

Hadiya's father Asokan

തിരുവനന്തപുരം: ഹാദിയ കേസിലെ സുപ്രീംകോടതി നിരീക്ഷണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹാദിയയുടെ പിതാവ് അശോകന്‍ രംഗത്ത്.

ഹാദിയയുടെ വിവാഹം എന്‍ഐഎ അന്വേഷിക്കേണ്ടന്ന നിലപാടിനോട് യോജിക്കാനാവില്ലെന്ന് അശോകന്‍ പറഞ്ഞു. പ്രായപൂര്‍ത്തിയായി എന്നു കരുതി ആരെയെങ്കിലും ബോംബ് വച്ച് കൊല്ലാമെന്നുണ്ടോ. തന്റെ മകള്‍ക്ക് നാളെ എന്തു സംഭവിക്കുമെന്നു അറിയില്ല. അതു കൂടി കണക്കാക്കി തീരുമാനം വേണമെന്നും അശോകന്‍ ആവശ്യപ്പെട്ടു.

ഹാദിയയുടെ വിവാഹം റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി ഇന്ന് വ്യക്തമാക്കിയിരുന്നു. വിവാഹം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഹാദിയ തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഹാദിയയുടെ വിവാഹകാര്യത്തില്‍ എന്‍ഐഎ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.

വിവാഹവും എന്‍ഐഎ അന്വേഷണവും രണ്ടായി കാണണമെന്ന് കോടതി വ്യക്തമാക്കി. ഹാദിയയുടെ ഇഷ്ടമാണ് പ്രധാനമെന്നും വ്യക്തിസ്വാതന്ത്യം പരമപ്രധാനമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Top