ഹാദിയയുടേത് പരസ്പര സമ്മതപ്രകാരമുള്ള വിവാഹം; കേസ്, ബലാത്സംഗമല്ലെന്നും സുപ്രീം കോടതി

Hadiya's father Asokan

ന്യൂഡല്‍ഡി : ഹാദിയ കേസില്‍ പിതാവ് അശോകന്റെ വാദം ചോദ്യം ചെയ്ത് സുപ്രീംകോടതി. ഹാദിയയെ വിദേശത്തേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ടെങ്കില്‍ ഇടപെടേണ്ടത് സര്‍ക്കാരല്ലേയെന്ന് കോടതി ചോദിച്ചു. വിവാഹം പരസ്പര സമ്മത പ്രകാരമാണെന്ന് ഷെഫിനും ഹാദിയയും വ്യക്തമാക്കിയിട്ടുണ്ട്. കേസ്, ബലാത്സംഗമല്ലെന്നും കോടതി പറഞ്ഞു.

കേസില്‍ എന്‍ഐഎക്കും പിതാവ് അശോകനും ഹാദിയയുടെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ അനുമതി നല്‍കി. സത്യവാങ്മൂലത്തില്‍ രാഹുല്‍ ഈശ്വറിനെതിരായ ആരോപണങ്ങള്‍ പിന്‍വലിച്ചു. കേസ് വീണ്ടും പരിഗണിക്കുന്നതിനായി മാര്‍ച്ച് എട്ടിലേക്ക് മാറ്റി.

ഹാദിയയെ സിറിയയിലേക്ക് കടത്തി ഐസിസ് ഭീകരരുടെ ലൈംഗിക അടിമയാക്കുകയാണ് ഷഫിന്‍ ജഹാന്റെയും സൈനബയുടെയും ഉദ്ദേശമെന്ന അച്ഛന്‍ അശോകന്റെ ആരോപണത്തില്‍ മറുപടി പറയുകയായിരുന്നു സുപ്രീംകോടതി.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തക സൈനബയും സത്യസരണിയും ചെയ്യുന്നത് രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്നും ചൂണ്ടിക്കാട്ടി അശോകനും കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു.

ഹാദിയയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും ഇന്നലെ അശോകന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും, ഇന്നത്തെ വാദം നീട്ടി വയ്ക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു.

Top