ലാഹോര്‍: കശ്മീർ ജനതയ്ക്കുവേണ്ടി ശക്തമായി പോരാടുമെന്നും അതിനെ ആർക്കും തടയാൻ കഴിയില്ലെന്നും മാഅത്തുദ്ദഅ്വ നേതാവും മുംബൈ ഭീകരാക്രമണ സൂത്രധാരനുമായ ഹാഫിസ് സായിദ്.
പാക്കിസ്ഥാൻ ഭരണകൂടത്തിന് എന്നെ അറസ്റ്റ് ചെയ്യാം എന്നാൽ 2018നെ കശ്മീരികള്‍ക്ക് വേണ്ടി സമര്‍പ്പിച്ചതില്‍ നിന്ന് പിന്തിരിപ്പിക്കാനാകില്ലെന്ന് ലാഹോറില്‍ ഹാഫിസ് സായിദ് വ്യക്തമാക്കി.
അടിച്ചമർത്താനും, ഇല്ലാതാക്കാനും ശ്രമിക്കുമ്പോൾ കൂടുതൽ ശക്തിയോടെ ഞങ്ങൾ തിരികെ വരും, കശ്മീരിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യുകയാണെങ്കില്‍ നവാസ് ഷെറീഫിനെ വീണ്ടും പ്രധാനമന്ത്രിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങാമെന്നും സായിദ് കൂട്ടിച്ചേർത്തു.
അമേരിക്കയും ഇന്ത്യയും നടത്തുന്ന ഇടപെടലുകളുടെ ഫലമായി പാക്കിസ്ഥാനിൽ മാധ്യമ ശ്രദ്ധ ലഭിക്കുന്നില്ലെന്നും ഹാഫിസ് കുറ്റപ്പെുടത്തി. 10 മാസത്തെ വീട്ടു തടങ്കലിനു ശേഷം കഴിഞ്ഞ നവംബറിലാണ് ഹാഫീസിനെ പാക്കിസ്ഥാൻ മോചിപ്പിച്ചത്.