ഹാഫിസ് സയീദിനെതിരെ ശക്തമായ നടപടി എടുക്കണമെന്ന് യുഎസ് ; ഇല്ലെന്ന്‌ പാക്കിസ്ഥാന്‍

HAFIZ-SEYD

വാഷിംഗ്ടൺ : മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാത്ത്-ഉദ്-ദവ തലവനുമായ ഹാഫിസ് സയീദിനെതീരെ പാക്കിസ്ഥാൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അമേരിക്ക. സയീദിനെതിരെ നടപടിയെടുക്കാനാകില്ലെന്ന പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷാഹിദ് അബ്ബാസിയുടെ പ്രതികരണത്തിനു മറുപടിയായാണ് അമേരിക്കയുടെ പുതിയ പരാമർശം.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഹാഫിസ് സയീദിനെ ബഹുമാനപൂർവ്വം ‘സാഹിബ് ‘ എന്നാണ് പാക്ക് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഹാഫിസ് സയീദിനെതിരെ പാക്കിസ്ഥാനിൽ കേസൊന്നുമില്ല. കേസുണ്ടായാൽ മാത്രമേ നടപടിയെടുക്കാനാകൂവെന്നും പാക്ക് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് യുഎസ് പ്രതികരിച്ചത്.

Top