താരമാകാന്‍ ഒരു രഥം കൂടി; 7 എക്‌സ് എംപിവി ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദർശിപ്പിച്ചു

ചൈനീസ് കാര്‍ നിര്‍മാതാക്കളായ ഹൈമയുടെ 7 എക്‌സ് എംപിവിയെ അവതരിപ്പിച്ചു. 2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് കമ്പനി വാഹനത്തെ അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷമാണ് ചൈനയില്‍ ഈ വാഹനം ഇറങ്ങിയത്.

മുന്‍വശത്തെ മനോഹരമാക്കുന്നത് മസരാറ്റിയുടെ ഗ്രില്ലിനോട് സാമ്യം പുലര്‍ത്തുന്ന ഗ്രില്‍ 7x ആണ്. ചെറിയ ഹെഡ്ലാമ്പുകള്‍, കറുപ്പ് അഴകോടുകൂടിയ പില്ലറുകള്‍ എന്നിവയാണ് വാഹനത്തിന്റെ മുന്‍വശത്തെ സവിശേഷതകള്‍. വലിപ്പത്തിന്റെ കാര്യത്തില്‍ ഇന്നോവ ക്രിസ്റ്റയെക്കാള്‍ ഒരുപടി മുന്നിലാണ് 7 x.

വാഹനത്തിന് കരുത്തേകുന്നത് 1.6 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ്. ഈ എഞ്ചിന്‍ 190 bhp കരുത്തും 293 nm ടോര്‍ക്കും സൃഷ്ടിക്കുന്നതായിരിക്കും. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സാണ് ട്രാന്‍സ്മിഷന്‍ നല്‍കുന്നത്.

Top