തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന്‍ മുന്‍ഗണന പട്ടികയില്‍ കൂടുതല്‍ വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തി. 18 വയസിന് മുകളിലുള്ള ആദിവാസി കോളനിയിലെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കും. കിടപ്പ് രോഗികള്‍, ഹജ്ജ് തീര്‍ത്ഥാടകര്‍ എന്നിവരും പട്ടികയിലുണ്ട്.
സംസ്ഥാനത്ത് ഇതുവരെ 95,71,285 പേര്‍ക്കാണ് വാക്‌സിന്‍ ലദിച്ചത്. വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി 11 വിഭാഗങ്ങളാണ് പുതിയ പട്ടികയിലുള്ളത്.
പൊലീസ് ട്രയിനി, ഫീല്‍ഡില്‍ ജോലി ചെയ്യുന്ന മെട്രോ റെയില്‍ ഫീല്‍ഡ് ജീവനക്കാര്‍ എന്നിവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും. 18 മുതല്‍ 45 വരെ പ്രായമുള്ള കിടപ്പ് രോഗികളും മുന്‍ഗണന പട്ടികയിലുണ്ട്. ബാങ്ക് ജീവനക്കാര്‍, മെഡിക്കല്‍ റെപ്രസെന്റേറ്റീവ്, എയര്‍ ഇന്ത്യ ഫീല്‍ഡ് ജീവനക്കാര്‍, ജൂഡീഷ്യല്‍ ജീവനക്കാര്‍ എന്നിവര്‍ക്കും ഉടന്‍ വാക്‌സിന്‍ നല്‍കും.