കോഴിക്കോട്: കരിപ്പൂരിലെ ഹജ്ജ് നിരക്ക് വര്‍ധന അന്യായമെന്ന് സമസ്ത. കരിപ്പൂരിനോട് വിവേചനം കാണിക്കുന്നു. സൗദി എയര്‍ലൈന്‍സ് സര്‍വീസ് നിരക്ക് കുറവാണ്. കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും എസ് വൈ എസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
ഒന്നും നടന്നില്ലെങ്കില്‍ എമ്പാര്‍ക്കേഷന്‍ പോയിന്റുകള്‍ മാറ്റി നല്‍കാം. കണ്ണൂരിലേക്കോ, നെടുമ്പാശേരിയിലേക്കോ സംസ്ഥാന സര്‍ക്കാറിന് അതിനു കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കാവുന്നതാണ്. കേന്ദ്രമാണ് തീരുമാനിക്കേണ്ടത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് അധികാരമില്ല. കേന്ദ്രം വിചാരിച്ചാല്‍ റീ ടെന്‍ഡറിങ്ങ് നടത്താന്‍ സാധിക്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഇതിന് മറുപടി പറയണം.സൗദിയില്‍ പോയി ബില്‍ഡിങ്ങ് തിരഞ്ഞെടുത്തിട്ടില്ല. മറ്റു രാജ്യങ്ങള്‍ നല്ല ബില്‍ഡിങ്ങുകള്‍ തിരഞ്ഞെടുക്കും. ഇത് ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ താമസത്തെ ബാധിക്കും. സൗദി എയര്‍ലൈന്‍സില്‍ 53കി.ഗ്രാം വരെ സാധനങ്ങള്‍ കൊണ്ടുവരാം. ഇരട്ടി തുക നല്‍കുന്ന എയര്‍ ഇന്ത്യയില്‍ 37 കി.ഗ്രാം മാത്രമേ അനുവദിക്കുകയുള്ളൂ. സംസം ഉള്‍പ്പടെയുള്ള വിശുദ്ധ വസ്തുക്കള്‍ കൊണ്ടുവരാന്‍ ഇത് തിരിച്ചടിയാകും. സംഖ്യ കൂടുതലും, സൗകര്യം കുറവുമായിരിക്കും.
സര്‍ക്കാര്‍ നേരിട്ട് ഇടപെട്ട് വിമാനനിരക്ക് ഏകീകരിക്കണം. അല്ലെങ്കില്‍ കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറക്കാന്‍ അനുമതി തരണമെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ ആവശ്യപ്പെട്ടു. റണ്‍വേ വികസനം പൂര്‍ത്തിയാക്കാതെ വലിയ വിമാനങ്ങള്‍ ഇറക്കില്ല എന്ന അധികൃതരുടെ വാദം ശരിയല്ല. നേരത്തെ വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറങ്ങിയതാണ്. ഇപ്പോഴത്തെ വിലക്കിന്റെ കാരണമറിയില്ല. സൗദി എയര്‍ലൈന്‍സ് താല്‍പ്പര്യം അറിയിച്ചതാണ്. കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് ഏറ്റവും കൂടുതല്‍ ഹജ്ജ് തീര്‍ത്ഥാടകരുള്ളത്. ഒരു വര്‍ഷത്തിലധികമായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചേര്‍ന്നിട്ടില്ല. കേന്ദ്ര ഹജ്ജ് കമ്മിറ്റിയെ നോക്കുകുത്തിയാക്കി മൈനോരിറ്റി അഫേഴ്‌സാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ വിമര്‍ശിച്ചു.