ഹജ്ജ് സീസണില്‍ ബലി കര്‍മത്തിനായി പതിനൊന്നര ലക്ഷം ആടുകളെ ഇറക്കുമതി ചെയ്യും

സൗദി: ഹജ്ജ് സീസണില്‍ ബലി കര്‍മത്തിനായി പതിനൊന്നര ലക്ഷം ആടുകളെ ഇറക്കുമതി ചെയ്യുന്നു. അറുപതിനായിരം ആടുകളെ ഇറക്കുമതി ചെയ്യാന്‍ ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്. മൃഗങ്ങളുടെ ആരോഗ്യ പരിശോധന പൂര്‍ത്തിയാക്കിയാണ് ബലിക്കായി എത്തിക്കുന്നത്.

61,813 ആടുകളെ ഇറക്കുമതി ചെയ്യുന്നതിന് ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്. ഹജ് സീസണ്‍ മുന്നില്‍ കണ്ടുള്ള തയ്യാറെടുപ്പുകളും പൂര്‍ത്തിയായി. ജിദ്ദ തുറമുഖം വഴിയാകും കൂടുതല്‍ ആടുകളെ ഇറക്കുമതി ചെയ്യുന്നത്. ഇവിടെ കാലികളെ പരിശോധിച്ച് രോഗമുക്തമാണെന്ന് ഉറപ്പു വരുത്താന്‍ മതിയായ വെറ്റിനറി ഡോക്ടര്‍മാരെ നിയമിച്ചു. മതിയായ രോഗ പരിശോധന രേഖകളില്ലാതെയെത്തുന്ന വാഹനങ്ങള്‍ തടയാന്‍ പ്രവേശന കവാടങ്ങളില്‍ ചെക്ക് പോയന്റുകള്‍ സ്ഥാപിച്ചിട്ടുമുണ്ട്.

24 മണിക്കൂറാണ് ചെക്ക് പോയിന്റുകള്‍ പ്രവര്‍ത്തിക്കുന്നത്. 131 വെറ്റിനറി ഡോക്ടര്‍മാരുടെ സേവനം ഇതിനായി ചെക്ക് പോസ്റ്റുകളില്‍ ഉണ്ടാകും. ഇതിന് പുറമെ 36 സഹായികളുമുണ്ട്. സാങ്കേതിക ജീവനക്കാര്‍ക്ക് പരിശീലനം പൂര്‍ത്തിയായിട്ടുണ്ട്.

Top